സിഖ് വിരുദ്ധര്‍ക്ക് പട്ടും വളയും നല്‍കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധി വധത്തിനുശേഷം ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ മുഖ്യപങ്ക് വഹിച്ച ജഗദീശ് ടൈറ്റ്‌ലര്‍ക്ക് കോണ്‍ഗ്രസില്‍ പ്രധാന പദവി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായാണ് ടൈറ്റ്‌ലര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ടൈറ്റ്‌ലര്‍ക്ക് പദവി നല്‍കിയത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്.
സിഖുകാരെ കൊലപ്പെടുത്താന്‍ ആള്‍ക്കൂട്ടത്തെ ഇളക്കി വിട്ട സംഭവത്തില്‍ സജ്ജന്‍ കുമാറിനൊപ്പം ടൈറ്റ്‌ലറും ഉണ്ടായിരുന്നു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ടൈറ്റ്‌ലറുടെ നിയമനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയാത്ത പഞ്ചാബ് പിസിസിയെ എല്ലാവരും കുറ്റപ്പെടുത്തുകയാണ്.
ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കുടപിടിച്ചയാളെ ആദരിക്കുന്ന നടപടി പഞ്ചാബ് രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി സിഖുകാരുടെ ജീവന് വില കല്‍പ്പിക്കുന്നില്ലേയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു.