പഞ്ചാബിലെ പ്രതിസന്ധിയില്‍ വലഞ്ഞ് കോണ്‍ഗ്രസ്
ചണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി തീരുന്നില്ല. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും ഏറ്റുമുട്ടലിന്റെ പാതയിലാണ്. രണ്ടുമാസം മുഖ്യമന്ത്രി കസേരയിലിരുന്ന് കഴിവ് തെളിയിക്കാനാണ് ചന്നി സിദ്ദുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിലാണ് സിദ്ദുവിന്റെ തമാശകളെ കാര്യമായെടുത്തത്.
താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും പകരം സിദ്ദു മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് തന്റെ പ്രകടനം പഞ്ചാബിനുവേണ്ടി കാഴ്ചവയ്ക്കാനുമാണ് ചന്നി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നിരീക്ഷകന്‍ ഹരീഷ് ചൗധരി, രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായി കൃഷ്ണ അല്ലവരു, പഞ്ചാബ് മന്ത്രി പര്‍ഗത് സിംഗ് എന്നിവരടക്കം യോഗത്തില്‍ സന്നഹിതരായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ അപമാനിച്ചു പുറത്താക്കുന്നതില്‍ മുഖ്യസ്ഥാനം വഹിച്ച സിദ്ദു തന്റെ നോമിനിയായാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്.
എന്നാല്‍ ക്യാപ്റ്റന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയതോടെ പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും നിയന്ത്രണം നഷ്ടപ്പെട്ട് വലയുകയാണ് പഞ്ചാബ് കോണ്‍ഗ്രസ്. ചന്നി അറിയാതെ സിദ്ദു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് കത്തയച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. പഞ്ചാബ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ നിരത്തി, അതെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താത്പര്യം പോലെ കൈകാര്യം ചെയ്യണമെന്ന് ചന്നിയോട് നിര്‍ദേശിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
പിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും തന്റെ രാജി പിന്‍വലിച്ച് രണ്ടു ദിവസം കഴിയും മുന്‍പെയാണ് സിദ്ദു സോണിയയ്ക്ക് കത്തയച്ചത്. കുത്തഴിഞ്ഞ ക്രിക്കറ്റ് കളിക്കാരന്റെ ആവശ്യങ്ങളെ അതിന്റെ പ്രാധാന്യത്തില്‍ മാത്രമേ കാണാന്‍ കഴിയൂ എന്നാണ് ഇതിനോട് പ്രതികരിച്ചത്. ചന്നിയും കൂടെ രാജിവച്ചാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രമാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.