കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ 71 അന്തരിച്ചു.

ഗുരുഗ്രാം/ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ 71 അന്തരിച്ചു. കൊവിഡ് ബാധിതനായി ഗുരുഗ്രമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ പട്ടേലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു മാസത്തോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെന്നും ഇടയ്ക്ക് ആരോഗ്യ നില വഷളാവു കയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു വെന്നും ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.‘അഹമ്മദ് പട്ടേലിന്റെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എപ്പോഴും ഓര്‍മിക്കപ്പെടും. മകന്‍ ഫൈസ ലിനെ വിളിച്ച് എന്റെ അനുശോചനമറിയിച്ചു. അദ്ദേഹ ത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.