Latest NewsNationalNews
പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് വക ഐ ഫോണ്‍ സമ്മാനം

ഗുവാഹത്തി : തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഐ ഫോണ്‍ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അസം കോണ്‍ഗ്രസാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയത്. രണ്ട് മിനിറ്റ് വരുന്ന വീഡിയോയിലൂടെയാണ് ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
ബിജെപി സര്‍ക്കാറിനെതിരെ സേവ് അസം എന്ന പേരില്‍ കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വീഡിയോ അയയ്‌ക്കേണ്ടത്. ‘ജനങ്ങളോട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വീഡിയോ ആയി അയച്ചുനല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ചെറുതോ വലുതോ ആകട്ടെ, എല്ലാ വിഷയങ്ങളും പരിഗണിക്കും. നല്ലൊരു പ്രകടന പത്രിക ഇതിലൂടെ ഉണ്ടാക്കാമെന്ന് കരുതുന്നു’ – പദ്ധതി പ്രഖ്യാപിക്കവെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് പറഞ്ഞു.