indiaLatest NewsNationalNews

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ; പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്തു നിന്ന് നീക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണുന്നില്ലെന്നും, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും തരൂർ വ്യക്തമാക്കി.

ബില്ലിനെ കോൺഗ്രസ് പാർട്ടി തുറന്നെതിര്‍ക്കുന്ന സമയത്താണ് തരൂരിന്റെ അഭിപ്രായപ്രകടനം ശ്രദ്ധയമാകുന്നത്. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരൂരിന്റെ നിലപാട്.

“30 ദിവസം ജയിലിൽ കഴിയുന്നവർക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ? അത് സാധാരണ യുക്തിയല്ലല്ലോ, ബില്ലിൽ എന്താണ് അപാകത?” എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ ബില്ലിനെ “പൈശാചികം” എന്നും “കാടത്ത” എന്നും വിശേഷിപ്പിച്ചിരുന്നു.

ബില്ലനുസരിച്ച്, ഒരു മന്ത്രി തുടർച്ചയായി 30 ദിവസം പൊലീസ് അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ, 31-ാം ദിവസം തന്നെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതായി കണക്കാക്കും. ഇത് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമാണ്. ഗവർണറിന് ശുപാർശ ലഭിച്ചില്ലെങ്കിലും സ്ഥാനം സ്വയമേവ നഷ്ടപ്പെടും. എന്നാൽ ജയിൽ മോചിതരായാൽ വീണ്ടും സ്ഥാനത്തേക്ക് മടങ്ങാൻ തടസമില്ല.

Tag: Congress MP Shashi Tharoor supports bill to remove arrested ministers

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button