സ്വർണമടങ്ങിയ ബാഗ് വിട്ടുകാെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞു വിവാദത്തിൽപെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം.

സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട്, സ്വർണമടങ്ങിയ ബാഗ് വിട്ടുകാെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞു വിവാദത്തിൽപെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് ബി രാജനെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്. സ്വർണക്കടത്തുകേസിലെ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു അനീഷ് ബി രാജ്.
കസ്റ്റംസ് പിടികൂടിയ സ്വർണമടങ്ങിയ ബാഗ് വിട്ടുകാെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് അനീഷ് ബി രാജ് പറഞ്ഞതാണ് വിവാദമായത്.
അനീഷ് ബി രാജിനെതിരെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുളളവർ നേരത്തേ രംഗത്തെത്തിയിരുന്നു. അനീഷ് രാജനെ പേരെടുത്ത് പറഞ്ഞാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ പ്രസ്താവന ഇറക്കുകയാണെന്നായിരുന്നു വിമർശനം. മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന അനീഷ് രാജന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമായിരുന്നു സുരേന്ദ്രൻ വിമർശനമുന്നയിച്ചത്.