വിവാദ ഫോൺ സന്ദേശം; രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിടുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സമിതി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിടുന്ന ആരോപണങ്ങളില്‍ കെപിസിസി അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിക്ക് ലഭിച്ച പരാതികള്‍ പരിശോധിക്കാനായി പ്രത്യേക സമിതി രൂപീകരിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അശ്ലീല സന്ദേശം അയച്ചത് മുതല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചതുവരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെയെല്ലാം വിശദമായി പരിശോധിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും നേരത്തെ തന്നെ രാഹുലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അവ നടപടിയില്ലാതെ പോയതോടെ നടി റിനി ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയായിരുന്നു.
ഇനി തെരഞ്ഞെടുപ്പ് കാലത്ത് പുതിയ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ പ്രശ്നങ്ങള്‍ തീര്‍ത്ത് സംഘടനയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.
അതേസമയം, പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത്, ജെ.എസ്. അഖില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. സംഘടനയെ വീണ്ടും സജീവമാക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഹുലിന് പകരക്കാരനെ കുറിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
Tag: Controversial phone message; Committee to investigate allegations against Rahul Mangkoottathil