indiaLatest NewsNationalNewsUncategorized

പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിന പോസ്റ്ററിൽ വിവാദം; മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുകളിൽ സവർക്കറിന്റെ ചിത്രം

പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിന പോസ്റ്ററിൽ വിവാദം. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുകളിൽ വിനായക് ദാമോദർ സവർക്കറിന്റെ ചിത്രം ഉൾപ്പെടുത്തിയതാണ് വിമർശനത്തിന് കാരണമായത്. പോസ്റ്ററിൽ സവർക്കർ, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നീ നേതാക്കളുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ ചിത്രം ഇടം പിടിച്ചിട്ടില്ല.

“രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, ഐക്യം, സഹാനുഭൂതി, പ്രവർത്തനം എന്നിവയിലൂടെ അതിനെ ദിവസേന വളർത്തിക്കൊണ്ടുപോകുമ്പോഴാണ് സ്വാതന്ത്ര്യം കൂടുതൽ ശക്തമാകുന്നത്” എന്ന സന്ദേശത്തോടെയാണ് ചിത്രം പങ്കുവെച്ചത്. ഹർദീപ് സിംഗ് പുരി കേന്ദ്ര പെട്രോളിയം മന്ത്രിയും സുരേഷ് ഗോപി സഹമന്ത്രിയുമാണ്.

Tag: Controversy over Independence Day poster released by Petroleum Ministry; Savarkar’s picture above Mahatma Gandhi’s picture

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button