keralaKerala NewsLatest NewsUncategorized

കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു

കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചുവെന്ന് എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

ഈ സ്റ്റോപ്പ് യാഥാർത്ഥ്യമാവുന്നതോടെ, ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശേരിയില്‍ എത്തേണ്ടി വരുന്ന നൂറുകണക്കിന് മലബാർ യാത്രക്കാർക്ക് എളുപ്പമാകും. ഇനി അവർ നേരിട്ട് ചങ്ങനാശേരിയില്‍ എത്തുകയും, ആ ദിവസം തന്നെ മടങ്ങുകയും ചെയ്യാൻ സാധിക്കും എന്നും എംപി ഫേസ്ബുക്കിൽ അറിയിച്ചു.

എംപിയുടെ കുറിപ്പ്

റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലപ്രാപ്തിയായി 12081/82 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിപ്പിച്ചു.

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന നൂറുകണക്കിന് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്തി അതേ ദിവസം തന്നെ മടങ്ങുവാൻ ആകും.

Tag: Kannur-Thiruvananthapuram Jan Shatabdi Express allowed to stop at Changanassery

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button