കോപ്പി റൈറ്റ്: അമിത് ഷാ യുടെ ഫോട്ടൊ ട്വിറ്റർ നീക്കി.

ന്യൂഡൽഹി / പകർപ്പവകാശ ലംഘനത്തെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ അക്കൗണ്ടിൽനിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ ട്വിറ്റർ നീക്കം ചെയ്തു. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികര ണത്തെ തുടർന്നാണ് ഫോട്ടോ നീക്കം ചെയ്തത്. വ്യാഴാഴ്ച യാണ് പടം നീക്കിയത്.
കോപ്പിറൈറ്റ് അവകാശമുള്ള വ്യക്തിയിൽനിന്നുള്ള പ്രതികരണത്തെ തുടർന്ന് ചിത്രം നീക്കം ചെയ്തിരിക്കുകയാണെന്നും അക്കൗണ്ട്ഡി സ്പ്ലേ ചെയ്യാൻ സാധിക്കില്ലെന്നും അമിത് ഷായുടെ വേരിഫൈഡ് അക്കൗണ്ടിലെ ഫോട്ടോയുടെ ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോൾ സന്ദേശം തെളിഞ്ഞു. അൽപസമയത്തിന് ശേഷം ഫോട്ടോ അക്കൗണ്ടിൽ തിരികെയെത്തി. ട്വിറ്ററിന്റെ ആഗോളനയങ്ങൾക്കെതിരാ യതിനാ ലാണ് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തതെന്നും ഉടൻ തന്നെ തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും പ്രവർത്ത നസജ്ജമായതായും ട്വിറ്റർ വക്താവ് അറിയിച്ചു. ഫോട്ടോയുടെ മേൽ ഫോട്ടോഗ്രാഫറിനാണ് യഥാർഥാവകാശം എന്നാണ് ട്വിറ്ററിന്റെ മാനദണ്ഡം. കോപ്പിറൈറ്റ് പ്രശ്നത്തെ തുടർന്ന് ബി.സി.സി.ഐയുടെ ഡിസ്പ്ലേ ചിത്രവും അടുത്തിടെ ട്വിറ്റർ നീക്കം ചെയ്തിരുന്നു.