CovidKerala NewsLatest NewsLaw,NationalNews
കേരള-കര്‍ണാടക അതിര്‍ത്തി വരെ മാത്രം യാത്ര;കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: കേരളത്തില്‍ കോവീഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകയിലേക്ക് പ്രവേശിപ്പിക്കരുതെന്ന ഉത്തരവും വന്നിരിക്കുകയാണ്.
കര്‍ണ്ണാടക ദക്ഷിണ കനറാ ജില്ല കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കാസര്‍കോട് നിന്ന് മംഗളൂരു ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കേരള-കര്‍ണാടക അതിര്‍ത്തി വരെ മാത്രമേ യാത്ര നടത്തൂ എന്നും അറിയിച്ചിരിക്കുകയാണ്.
കാസര്‍കോട്- മംഗലാപുരം, കാസര്‍കോട്-സുള്ള്യ, കാസര്‍കോട്-പുത്തൂര്‍ എന്നി പ്രദേശത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് താത്കാലികമായി ഒരാഴ്ചത്തേക് കര്‍ണാടക അതിര്‍ത്തിവരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂ.