Kerala NewsLatest NewsUncategorized

കുതിച്ചുയർന്ന് കേരളത്തിലെ കോവിഡ് മരണനിരക്ക്; തുടർച്ചയായ ആറാം ദിവസവും മരണസംഖ്യ മൂന്നക്കം കടന്നു

തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 196 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന മരണം 100 കടന്നിരുന്നു. 19-ാം തീയതി 112 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെങ്കിൽ തൊട്ടടുത്ത ദിവസം ഇത് 128 ആയി ഉയർന്നിരുന്നു. 21-ാം തീയതി 142 പേരും 22-ാം തീയതി 176 പേരും കോവിഡ് ബാധിച്ച്‌ മരിച്ചു. 23ന് 188 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചരുടെ എണ്ണം 7500 കടന്നു. 7554 പേരാണ് കേരളത്തിൽ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. അനൗദ്യോഗികമായ കണക്കുകൾ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തൽ. മരണസംഖ്യ കുറയാൻ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button