കോവിഡ് ബാധിച്ച കൊറോണ കുഞ്ഞിന് ജന്മം നല്‍കി

കോവിഡ് പോസിറ്റീവ് ആയ’കൊറോണ’കുഞ്ഞിന് ജന്മം നല്‍കി.പെണ്‍കുഞ്ഞിനാണ് കൊറോണ ജന്മം നല്‍കിയത്.മതിലില്‍ ഗീതാമന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യ കൊറോണ ആണ് കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയെ വ്യാഴാഴ്ച പ്രസവിച്ചത്.24 വയസ്സുള്ള കൊറോണ രണ്ടാമത്തെ കുഞ്ഞിനാണ് ഇന്നലെ ജന്മം നല്‍കിയത്.അര്‍പ്പിത എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഗര്‍ഭ സംബന്ധമായ പതിവ് പരിശോധനയ്ക്കായി കൊല്ലത്തെ ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോറോണയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഈ മാസം 10ന് കൊറോണയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു കൊറൊണ അര്‍പ്പിതയ്ക്ക് ജന്മം നല്‍കിയത്
കാട്ടു എന്ന പേരില്‍ അറിയപ്പെടുന്ന കൊല്ലം മതിലില്‍ കാട്ടുവിള വീട്ടില്‍ ആര്‍ട്ടിസ്റ്റ് തോമസിന്റെ ഇരട്ട മക്കളാണു കൊറോണയും കോറലും.പ്രകാശ വലയം എനന് അര്‍ത്ഥത്തില്‍ ആണ് മാതാപിതാക്കള്‍ മകള്‍ക്ക് കൊറോണ എന്ന പേരിട്ടത്.പ്രവാസിയായ ജിനു ആണ് കൊറോണയുടെ ഭര്‍ത്താവ്.ജിനു ഇപ്പോള്‍ നാട്ടിലുണ്ട്.ഇവരുടെ മൂത്ത മകന്‍ അര്‍ണബിന് അഞ്ച് വയസ്സുണ്ട്.കാട്ടുവിള് വീട്ടുകാര്‍ക്ക് മകളുടെ പേര് മാത്രമല്ല കൊറോണ.തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടി പര്‍ലറിന്റെ പേരും കൊറോണ എന്നാണ്.സ്ഥാപനം അടച്ചതോടെ ഇപ്പോള്‍ വീട്ടിലാണ് പാര്‍ലറിന്റെ പ്രവര്‍ത്തനങ്ങള്‍