CrimeLatest NewsNewsWorld

തന്റെ വിദ്യാര്‍ത്ഥികളുമായി കാറിലും വീട്ടിലും വെച്ച് ലൈംഗികബന്ധം,കെണിയിലായ അധ്യാപിക ഒടുവില്‍ ജയിലിലായി

തന്റെ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. യുഎസില്‍ ഒഹിയോയിലെ ഹൈസ്‌കൂള്‍ അധ്യാപികയായ ലോറ ഡങ്കറി(31)നെയാണ് കോടതി തടവിന് ശിക്ഷിച്ചതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കാറിലും വീട്ടിലും വച്ചാണ് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടതെന്നാണ് വാര്‍ത്തകള്‍ .

ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലാണ് വിവാദ സംഭവം . ക്ലെവ്‌ലാന്‍ഡ് സിറ്റിയിലെ ബെഡ്‌ഫോര്‍ഡ് ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു ലാറ ഡങ്കര്‍. കേസിനാസ്പദമായ സംഭവം നടന്നത് രണ്ടുവര്‍ഷം മുമ്ബായിരുന്നു . അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെക്കുറിച്ച് സ്‌കൂളില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറം ലോകമറിഞ്ഞത് .

ഏകദേശം ഒരു വര്‍ഷത്തോളം തന്റെ കാറിലും വീട്ടിലും വച്ച് ഡങ്കര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ അനധികൃത ബന്ധം 2018 നവംബറില്‍ ആരംഭിച്ച് 2019 നവംബര്‍ വരെ തുടര്‍ന്നുവെന്ന് അധികൃതര്‍ പറയുന്നു. ഒരു വിദ്യാര്‍ത്ഥിയെ തന്റെ കാറില്‍ വച്ചും മറ്റ് രണ്ടുപരെ തന്റെ വീട്ടിലെത്തിച്ചും ഇവര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കൗമാരക്കാരിലൊരാളുമായി നാല് തവണയും മറ്റൊരാളുമായി രണ്ടുതവണയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇതില്‍ മൂന്നു തവണയും കാര്‍ ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതെ സമയം വിചാരണയുടെ തുടക്കത്തില്‍ ഡങ്കര്‍ കുറ്റം നിഷേധിച്ചിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ 4 ന് ഡങ്കര്‍ സ്ഥാനത്തു നിന്ന് രാജിവച്ച ഇവരെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button