Latest NewsNews
ഒക്ടോബർ 4മുതൽ ആരംഭിക്കുന്ന ഉംറയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒക്ടോബര്‍ നാലു മുതല്‍ ഉംറ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മുഴുവന്‍ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ആയിരം പേര്‍ വീതമുള്ള സംഘങ്ങളായാണ് തീര്‍ത്ഥാടകര്‍ ഹറമിലെത്തുക. ആദ്യ സംഘം ഞായറാഴ്ച രാവിലെ എത്തും.
തീര്‍ത്ഥാടകരില്‍ നിന്നും ഉംറ നിര്‍വ്വഹിക്കുന്നതിനായി ആപ്ലിക്കേഷന്‍ വഴി അപേക്ഷ നല്‍കിയവരില്‍ നിന്ന് 108041 പേര്‍ക്കാണ് ഓണ്‍ലൈന്‍ അനുമതി പത്രം അനുവദിച്ചത്. ഇവരില്‍ 42873 അപേക്ഷകര്‍ സ്വദേശികളും മറ്റുള്ളവര്‍ വിദേശികളുമാണ്.