CovidLatest NewsNationalNewsUncategorized

മേയ് പകുതിയോടെ ഇന്ത്യയിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരക്കോടി വരെയായി ഉയരുമെന്ന് വിദഗ്ധർ

ന്യൂഡെൽഹി: മേയ് പകുതിയോടെ ഇന്ത്യയിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരക്കോടി വരെയായി ഉയരുമെന്ന് വിദഗ്ധർ. കൊറോണ രണ്ടാം തരംഗത്തിൽ മേയ് പകുതിയോടെ ചികിത്സയിലുള്ളവരുടെ എണ്ണം 38 മുതൽ 48 ലക്ഷം വരെ ഉയരുമെന്ന് ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 4.4 ലക്ഷം ആകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

മേയ് 14 മുതൽ 18വരെയുള്ള ദിവസങ്ങളിൽ 38 ലക്ഷം മുതൽ 48 ലക്ഷം വരെ ആളുകൾ കൊറോണ ബാധിച്ച് ചികിത്സയിലായിരിക്കും. മേയ് നാലു മുതൽ എട്ടു വരെ കാലയളവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 4.4 ലക്ഷമാകുമെന്നും കാൺപൂർ, ഹൈദരാബാദ് ഐ.ഐ.ടിയിലെ പഠനം പറയുന്നു.

ഐ.ഐ.ടി കാൺപൂരിലെ പ്രൊഫ. മനീന്ദർ അഗ്രവാൾ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. മേയ് അവസാനത്തോടെ കേസുകളുടെ എണ്ണം കുറയുമെന്ന് മനീന്ദർ നേരത്തെ വിലയിരുത്തിയിരുന്നു.

28,82,204 പേരാണ് രാജ്യത്ത് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button