CovidLatest NewsNationalUncategorized

ഇന്ത്യയിൽ കൊറോണ വ്യാപനവും മരണങ്ങളും കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്1,14,460 പേർക്ക്

ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വ്യാപനവും മരണങ്ങളും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,88,09,339 ആയി. നിലവിൽ 14,77,799 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നത്.

രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1,89,232 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,69,84,781 പേർ ഇതുവരെ രോഗമുക്തി നേടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊറോണ മൂലമുള്ള മരണത്തിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 2677 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 3,46,759 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,36,311 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകൾ 36,47,46,522 ആയി ഉയർന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 23,13,22,417 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button