‘നിങ്ങളിപ്പോൾ ട്രോളുന്നുണ്ടല്ലോ, എന്തറിഞ്ഞിട്ടാണ് ഈ ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’; അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയുടെ ഓഡിയോ സന്ദേശം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ ടിക് ടോക് താരം അമ്പിളി ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്ന് പെൺകുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെൺകുട്ടി താനാണെന്ന അവകാശവാദവുമായാണ് പെൺകുട്ടിയുടെ ശബ്ദത്തിലുള്ള ഓഡിയോ സന്ദേശം അമ്പിളിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പ്രത്യക്ഷപ്പെടുന്നത്.
അമ്പിളി കേസിൽ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെൺകുട്ടി താനാണെന്നും വ്യാജവാർത്തയാണിതെന്നുമാണ് അമ്പിളിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവന്ന പെൺകുട്ടിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഇതാരും വിശ്വസിക്കരുത്. നിങ്ങൾ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. എല്ലാം പൊലീസുകാർ കെട്ടിച്ചമച്ച കഥകളാണ്. എൻറെ ഇഷ്ടപ്രകാരമാണ് ഞാൻ അമ്പിളിടെ കൂടെ പോയത്. ശബ്ദ സന്ദേശത്തിലൂടെ പെൺകുട്ടി അവകാശപ്പെടുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത അമ്പിളി ഇപ്പോൾ റിമാൻഡിലാണ്.