Latest NewsNationalNews
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു,24 മണിക്കൂറിനിടെ 70,496 പേര്‍ക്ക് രോഗബാധ

ന്യൂഡൽഹി; രാജ്യത്ത് കോവിഡ് 19 കേസുകള്‍ 69 ലക്ഷം കടന്നു. 69,06,151 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു. 1,06,490 പേരാണ് ഇതുവരെ മരിച്ചത്. 1.54 ശതമാനമാണ് കോവിഡ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 70,496 പുതിയ കേസുകളും 964 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 78,365 പേര്‍ രോഗമുക്തി നേടി.
59 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തി നേടി. 59,06,069 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്. 85.52 ശതമാനമാണ് രോഗമുക്തി നിരക്ക്. 8 ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ തുടരുന്നു. 8,93,592 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാം സ്ഥാനത്തും കോവിഡ് മരണത്തില്‍ മൂന്നാമതുമാണ് ഇന്ത്യ. 11,68,705 സാമ്പിളുകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ പരിശോധിച്ചത്.