Kerala NewsLatest NewsNewsPolitics
സിനിമാ ചിത്രീകരണ തിരക്കുണ്ട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നു സുരേഷ് ഗോപി

തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. സിനിമാ ചിത്രീകരണ തിരക്കുള്ളതിനാല്‍ കഴിയില്ലെന്നു സുരേഷ് ഗോപി നേതൃത്വത്തിനു മറുപടി നല്‍കി.
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. പ്രമുഖരുടെ മത്സര കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയവും നീളുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവരുടെ മത്സര കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.