Latest NewsNationalPoliticsUncategorized

ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം താരസ്ഥാനാർഥികളെ അണിനിരത്തി ബിജെപി

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം താരസ്ഥാനാർഥികളെ അണിനിരത്തി ബിജെപി. എം കെ സ്റ്റാലിൻറെ മകൻ ഉദയനിധി സ്റ്റാലിനെതിരെ ഖുഷ്ബുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നടി ഗൗതമി, നമിത, വിന്ധ്യ തുടങ്ങിയവരാണ് ഡിഎംകെയുടെ ഉറച്ച മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ.

രജനികാന്ത് പിൻമാറിയെങ്കിലും താരസ്ഥാനാർത്ഥികളുടെ പോരാണ് തമിഴകത്ത്. ഡിഎംകെയുടെ ഉറച്ച കോട്ടകളിലെല്ലാം താരങ്ങളെ സ്ഥാനാർത്ഥികളാക്കി ബിജെപി പ്രചാരണം. മൂന്ന് തവണ കരുണാനിധി ജയിച്ച ഡിഎംകയുടെ ഉരുക്കുകോട്ടയായ ചെന്നൈ ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിനെതിരെ നടി ഖുഷ്ബുവാണ് സ്ഥാനാർത്ഥി. മൂന്ന് തവണ കരുണാനിധി ജയിച്ച മണ്ഡലം ഖുശ്ബുവിൻറെ താരപ്രഭയിലൂടെ തിരിച്ചുപിടിക്കാമെന്ന കണക്കൂട്ടലിലാണ് ബിജെപി.

ബിഗ് സക്രീനിലെ താരം വോട്ടുചോദിച്ച് വീട്ടിലെത്തിയതിൻറെ ആകാംക്ഷയിലാണ് വോട്ടർമാർ പലരും. ഡിഎംകയുടെ സിറ്റിങ്ങ് സീറ്റായ രാജപാളയത്ത് ഗൗതമി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെതിരെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അപ്സര റെഡ്ഡി എന്നിങ്ങനെയാണ് ബിജെപി സ്ഥാനാർത്ഥികൾ. നമിത, വിന്ധ്യ, വീരപ്പൻറെ മകൾ വിദ്യ എന്നിവരെ വടക്കൻ മേഖലയിലാണ് ബിജെപി പരീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button