Kerala NewsLatest NewsUncategorized

40 വയസിൽ താഴെയുള്ളവരുടെ മരണം; പത്തനംതിട്ടയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ എന്ന് സംശയം

പത്തനംതിട്ട: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാനിധ്യം പത്തനംതിട്ടയിൽ പടർന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസിൽ താഴെയുള്ള ചിലരുടെ മരണം റിപ്പോർട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയർന്നത്.

ഇവിടെ സമ്പർക്ക പട്ടികയിലുള്ളവർ കൃത്യമായി പരിശോധന നടത്തിയില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. 40 വയസിൽ താഴെയുള്ള നാല് പേർ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയിൽ മരിച്ചു. ഇവരിൽ ചിലർക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പർക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.

ജില്ലയിൽ കൊറോണ കേസുകൾ ക്രമാതീതമായി വർധിക്കുകയാണ്. എന്നാൽ നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കണക്കാക്കുന്നത്. സമ്പർക്ക പട്ടികയിലുള്ളവർ കൃത്യമായി പരിശോധന നടത്താത്തതിനാൽ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button