CovidKerala NewsLatest NewsUncategorized

കേരളം വില കൊടുത്തു വാങ്ങിയ വാക്‌സിൻറെ ആദ്യ ബാച്ച്‌ ഇന്ന് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വിലകൊടുത്ത് വാങ്ങിയ വാക്‌സിൻ ആണ് ഇന്ന് മുതൽ എത്തിത്തുടങ്ങും. ആദ്യ ബാച്ചായി മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്ത് എത്തുന്നത്.

കേരളം വാങ്ങിയിരിക്കുന്നത് കോവിഡ്ഷീൽഡ് വാക്‌സിനാണ്. കമ്പനികളിൽ നിന്ന് വില കൊടുത്ത് ഒരു കോടി ഡോസ് വാക്സീൻ വാങ്ങാൻ ആണ് സർക്കാർ തീരുമാനിച്ചിരുന്നത്. സർക്കാർ വാങ്ങുന്നത് 75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ്. എല്ലാ ജില്ലകളിലേക്കും എറണാകുളത്ത് എത്തുന്ന വാക്സീൻ വിതരണം ചെയ്യും.

വാക്‌സിൻ കുറവ് കാരണം പ്രതീക്ഷിച്ച രീതിയിൽ വാക്‌സിനേഷന് സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് ഒരു പിരിധിവരെ വരും ദിവസങ്ങളിൽ പരിഹാരമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. ഇവർക്കുള്ള വാക്‌സിൻ വിതരണത്തിലേക്കും സംസ്ഥാനം ഉടൻ കടന്നേക്കും. എന്നാൽ ആദ്യഘട്ടത്തിൽ രോഗാവസ്ഥയിലുള്ളവർക്ക് തന്നെയാകും മുഖ്യ പരിഗണന നൽകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button