keralaKerala NewsLatest NewsLocal News
കൊല്ലത്ത് ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

കൊല്ലം ഏരൂരിൽ ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56)യും ഭാര്യ പ്രശോഭ (48)യും ഏരൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നിഗമനം.
വെട്ടേറ്റ നിലയിൽ പ്രശോഭയുടെ മൃതദേഹം ചുമരിനോട് ചേർന്ന് നിലത്ത് കണ്ടെത്തി. റെജിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.
സമീപവാസികളുടെ മൊഴിപ്രകാരം, ദമ്പതികൾ തമ്മിൽ സ്ഥിരമായി തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സംഭവസ്ഥലത്ത് എത്തിയ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tag: Couple found dead under mysterious circumstances in Kollam