പി ഡബ്ലിയു ഡിയിൽ ലക്ഷങ്ങളുടെ അഴിമതി, പണിയാത്ത റോഡിനും ബില്ല്, മുദ്രപത്രങ്ങൾ വരെ തിരുത്തി,കരാറുകൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിക്കുള്ള ശുപാർശ മുക്കി.

തിരുവനന്തപുരം/ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാ ണത്തിൽ നടന്ന ലക്ഷങ്ങളുടെ അഴിമതിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ധനകാര്യ പരിശോധനാ വിഭാഗം നൽകിയ റിപ്പോർട്ട് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലെ ഉന്നതർ മുക്കി. നിർമ്മാണ പ്രവർത്തികളിൽ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന ധനകാര്യ പരിശോധനാ വിഭാഗം നൽകിയ റിപ്പോർട്ടിലെ ശുപാർശ ഉന്നതർ ഇടെപെട്ടു മുക്കുകയായിരുന്നു. മുദ്രപത്രങ്ങളിൽ വരെ തീയതി തിരുത്തി വ്യാജരേഖകൾ ചമച്ചും, റോഡ് നിർമാണ കരാറുകൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന ശുപാർശയാണ് മുക്കിയിരിക്കുന്നത്. മരാമത്ത് മന്ത്രിയുടെ ഓഫീസി ലെ ഉന്നതർ ആണ് അന്വേഷണം അട്ടിമറിച്ചിരിക്കുന്നതെന്നും, മന്ത്രി ജി.സുധാകരൻ പോലും അറിയാതെ ഫയൽ മുക്കിയിരിക്കു കയുമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കണ്ട ഫയൽ ഒക്ടോബർ 27ന് മരാമത്ത് മന്ത്രിയുടെ ഓഫിസിലെത്തുകയായിരുന്നു. കെഎസ്‌എഫ്ഇയിലെ വിജിലൻസ് പരിശോധനയുമായി താരതമ്യപ്പെടുത്തി മരാമത്ത് മന്ത്രി വാനോളം പുകഴ്ത്തിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശയാണ് സ്വന്തം ഓഫിസിലെ വിരുതന്മാർ മുക്കിയിരിക്കുന്നതെന്നു മന്ത്രി അറിഞ്ഞിട്ടില്ല.
കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്–കുരീപ്പുഴ റോഡിലെ നിർമാണം നടത്താതെ നടത്തി എന്നു കാണിച്ച് ഉദ്യോഗസ്ഥരടക്കം 15.59 ലക്ഷം രൂപ അടിച്ചു മാറ്റുകയായിരുന്നു. അഞ്ചാലുംമൂട്–കുരീപ്പുഴ, നീരാവിൽ റോഡുകളുടെ പേരിൽ അഴിമതി നടത്തിയതിലൂടെ സർക്കാരിനു 21.44 ലക്ഷംരൂപയുടെ നഷ്ടം ആണ് ഉണ്ടായത്. നീരാവിൽ റോഡ് ഗുണമേൻമയില്ലാതെ, ചട്ടങ്ങൾ പാലിക്കാതെ നിർമിച്ചതിലൂടെ നഷ്ടം ഉണ്ടായത് 5.85 ലക്ഷം രൂപയാണ്. അഞ്ചാലുംമൂട്–കുരീപ്പുഴ റോഡിന്റെ കരാർ ലഭിക്കാനായി മുദ്രപത്രങ്ങളുടെ തീയതി തിരുത്തി ഉദ്യോഗസ്ഥർ വ്യാജ കരാർ ഉണ്ടാക്കിയതായി കൊല്ലം ട്രഷറിയിലെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കരാർ വ്യാജമായി സൃഷ്ടിച്ച് ചെയ്യാത്ത പ്രവൃത്തിക്ക് അനർഹമായി കരാറുകാരനു തുക നൽക്കുകയായിരുന്നു. ബില്ല് സെക്‌ഷനിൽ ലഭിക്കുമ്പോൾ കരാർ ഉണ്ടാക്കിയിരുന്നില്ല. കരാറിനു മുൻകൈ എടുത്ത എൻജിനീയർ സ്ഥലം മാറി പോയശേഷം പഴയ ഓഫിസിലെത്തി വ്യാജ കരാർ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുണ്ട്.
രണ്ടു പ്രവൃത്തികളിലും സർക്കാരിനു നഷ്ടമുണ്ടാക്കിയ ഉദ്യോഗ സ്ഥരെ വ്യാജരേഖ സൃഷ്ടിക്കൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കാര്യങ്ങ ൾക്ക് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യണ മെന്നാ യിരുന്നു സാമ്പത്തിക അന്വേഷണ സമിതിയുടെ ശുപാർശ. എക്സി. എൻജിനീയർ ജി. ഉണ്ണികൃഷ്ണൻ, എക്സി.എൻജിനീയർ ഡി. സാജൻ, എ.ഇ.ഇ. വി.ആർ. ശോഭ, പ്രജിത ചന്ദ്രൻ, സുനിത്ര എസ്. എന്നിവ രെയാണ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നത്.
മുദ്രപത്രങ്ങളിലെ തീയതി തിരുത്തിയ ഉദ്യോഗസ്ഥർക്കും കരാറു കാരനുമെതിരെ വ്യാജരേഖ സൃഷ്ടിച്ചതിനു ക്രിമിനൽ കേസെടുക്ക ണമെന്നും ശുപാർശ ചെയ്തിരുന്നു. സർക്കാരിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് നികത്തണം. കൊല്ലം ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കരാറുകാ രന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കണം. പ്രവൃത്തി ചെയ്യാതെ നിർമാണം പൂർത്തിയാക്കിയതായി കാണിച്ച് കരാർ, എം ബുക്ക് തുടങ്ങിയ രേഖകൾ വ്യാജമായി ഉണ്ടാക്കി ബിൽ തുക നൽകിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തിരു ന്നെങ്കിലും എല്ലാം മന്ത്രി ഓഫീസിൽ മൂടിവെച്ചിരിക്കു കയാണ്.