ഒന്നിലേറെ കെട്ടാന്‍ മതം പറയുന്നു, പീഡിപ്പിച്ചവളെ ഭാവിയില്‍ ഭാര്യയാക്കാം; ജാമ്യം അനുവദിച്ച് കോടതി

മുംബയ് : ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു വിധി ആദ്യമായിരിക്കും. പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ ഇരുപത്തിയഞ്ച് കാരന് മുംബയ് പോക്സോ കോടതി ജാമ്യം അനുവദിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭാര്യയാക്കാമെന്ന യുവാവിന്റെ വാദത്തെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയുടെ അമ്മയും ഇതേ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് യുവാവിന് ജയിലില്‍ നിന്നും പുറത്തിറങ്ങാനായത്.
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസിലാണ് ഇരുപത്തിയഞ്ച്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ കോടതിയില്‍ ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് കാട്ടി ഇയാള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയും ഇതിനെ പിന്തുണച്ചിരുന്നു.
അതേ സമയം പൊലീസ് പ്രതിയുടെ ഈ ശ്രമത്തെ കോടതിയില്‍ എതിര്‍ത്തു. യുവാവ് വിവാഹിതനാണെന്നും വീണ്ടും വിവാഹം കഴിക്കാന്‍ നിലവില്‍ യുവാവിന്റെ ഭാര്യയായ യുവതിയുടെ സമ്മതമില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിയുടെ അഭിഭാഷകന്‍ ഈ വാദത്തെ എതിര്‍ക്കുകയും പ്രതിയുടെ സമുദായത്തില്‍ ഒന്നിലധികം പേരെ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.