ഫലം പ്രഖ്യാപിച്ചു ; ഐ.സി.എസ്.ഇ-99.98%, ഐ.എസ്.സി-99.76% വിജയം
ന്യൂഡല്‍ഹി: രാജ്യത്ത് ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്ബറില്‍ എസ്.എം.എസ് അയച്ചും ഫലം അറിയാം.
99.98 ശതമാനവും ആണ് ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ആകെ വിജയ ശതമാനം. ഐ.സി.എസ്.ഇയില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിജയ ശതമാനത്തില്‍ മാറ്റമില്ല. 99.98 ശതമാനം.
ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.76 ശതമാനമാണ് ആകെ വിജയ ശതമാനം. 99.86 ശതമാനം പെണ്‍കുട്ടികളും 99.66 ശതമാനം ആണ്‍കുട്ടികളുമാണ് വിജയിച്ചത്. എന്നാല്‍ വ്യക്തിഗത മാര്‍ക്ക് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ആഗസ്റ്റ് ഒന്നിന് മുമ്ബ് സ്കൂളുകള്‍ വഴി ബന്ധപ്പെടണമെന്ന് ബോര്‍ഡ് അറിയിച്ചു.
അതെ സമയം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതു പരീക്ഷ നടത്തിയിരുന്നില്ല. പകരം ഇന്റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്ലാണ് ഫലം തയ്യാറാക്കിയത്. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും.