കണ്ണൂര്‍-മൈസൂര്‍ ദേശിയ പാത യാഥാര്‍ത്ഥ്യമാകും;മുഖ്യമന്ത്രി.
ന്യൂഡല്‍ഹി: കണ്ണൂര്‍ മൈസൂര്‍ പാത ദേശിയ പാതയായി ഉയര്‍ത്താന്‍ തീരുമാനം. കണ്ണൂര്‍ മൈസൂരു പാതയുടെ കേരളത്തിലെ ഭാഗമാണ് ദേശീയപാതയാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര റോഡുഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
കണ്ണൂര്‍ വിമാനത്താവളം മട്ടന്നൂര്‍ കൂട്ടുപുഴ വളവുപാറ മാക്കൂട്ടം- വിരാജ്‌പേട്ട- മടിക്കേരി വഴിയാണ് മൈസൂരു പാതയാണ് ദേശിയപാതയാക്കുന്നത്. കേരളത്തിലെ റോഡ് ഗതാഗത വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ 11 റോഡിനെ ഭാരത്മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഭൂമി ഏറ്റെടുക്കലിന്റെ അമ്പതു ശതമാനം സംസ്ഥാനം വഹിക്കാമെന്നും ദേശീയപാതാ അതോറിറ്റി പദ്ധതി ഏറ്റെടുക്കണമെന്നാണ് കേരളത്തിന്റെ നിലപാട്.
ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി – വാഴൂര്‍ – പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ, പുതിയ നാഷണല്‍ ഹൈവേയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജംഗഷന്‍ (എന്‍. എച്ച് 766 ) മുതല്‍ മാനന്തവാടി വരെ 50 കി.മീ, എന്‍.എച്ച് 183 അ യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം, ചവറ വരെ (എന്‍.എച്ച് 66 ) 17 കി.മീ, എന്‍.
എച്ച് 183 അ യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ, തിരുവനന്തപുരം – തെന്‍മലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുര്‍ഗ് – പനത്തൂര്‍ – ഭാഗമണ്ഡലം – മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചേര്‍ക്കല – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി – പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ്, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം – ) കളിയിക്കാവിള റോഡ് കരമന – എന്നിവയാണ് ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം വിഴിഞ്ഞം റിങ് റോഡ് പദ്ധതിക്കും ചര്‍ച്ചയില്‍ അംഗീകാരമായി. പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കിലോമീറ്റ റിങ്റോഡ് പദ്ധതി. 4,500 കോടി രൂപ മുതല്‍മുടക്കി രൂപ മുതല്‍മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യതകള്‍കൂടി കണക്കിലെടുത്താണ് ഇത്രയും രൂപ മുടക്കി പദ്ധതി നടപ്പിലാക്കുന്നത്. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി വി പി ജോയി, റസിഡന്റ് കമീഷണര്‍ സഞ്ജയ് ഗാര്‍ഗ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.