
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി സുപ്രീംകോടതി. പട്ടികയിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ കോടതി ഇടപെടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിജ്ഞാപനത്തിൽ നിന്ന് വ്യതിചലിച്ചാലും ഇടപെടും. നിയമാനുസൃതമായ നടപടികൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വോട്ടർ പട്ടികയെക്കുറിച്ചുള്ള ഹർജിയിൽ നടക്കുന്ന വാദത്തിനിടെയാണ് സുപ്രീംകോടതി ഈ പരാമർശം നടത്തിയത്. ജീവിച്ചിരിക്കുന്ന നിരവധി ആളുകളെ മരിച്ചവരായി രേഖപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഹർജി സമർപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായി തെളിയിക്കണമെന്നും കോടതി നിർദേശിച്ചു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കരട് പട്ടികയിൽ പോരായ്മകളുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി ഹർജിക്കാർക്ക് നിർദ്ദേശം നൽകി.
Tag: supreme Court will intervene if voters are excluded en masse from Bihar voter list”: Supreme Court