Editor's ChoiceKerala NewsLatest NewsLocal NewsNews
കുന്നംകുളം നഗരത്തിൽ ആക്രിക്കടയിൽ വൻ തീപിടിത്തം

തൃശൂർ / കുന്നംകുളം നഗരത്തിൽ ആക്രിക്കടയിൽ വെളുപ്പിന് വൻ തീപിടിത്തം ഉണ്ടായി. ആക്രിക്കടയിലും കടലാശുക്ള സൂക്ഷിച്ചിരുന്ന ഗോഡൗണിലുമാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്‌ക്ക് തീ പിടിക്കുന്നത്. ഫയർ ഫോഴ്‌സെത്തി തീയണച്ചു.
സംഭവത്തിൽ പതിനഞ്ച് ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. കടയോട് ചേർന്നുളള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെന്ററിലേക്കും തീ പടർന്നതാണ് കൂടുതൽ നാശ നഷ്ട്ടം ഉണ്ടാകാൻ കാരണമായത്.
ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. പട്ടാമ്പി സ്വദേശി മുസ്‌തഫയുടെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമായിട്ടില്ല.