Kerala NewsLatest News
ആറ്റുകാല്‍ ക്ഷേത്രം ലക്ഷാര്‍ച്ചനയില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും പങ്കു ചേരാന്‍ അവസരം
ആറ്റുകാല്‍ ക്ഷേത്രത്തില്‍ എല്ലാ കാര്‍ത്തിക നക്ഷത്രത്തിലും( ദേവിയുടെ നാളില്‍) ക്ഷേത്രം വകയായി നടത്താറുള്ള ലക്ഷാര്‍ച്ചനയില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും പങ്കു ചേരാന്‍ അവസരമുണ്ടെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു. കര്‍ക്കിടക മാസത്തിലെ ലക്ഷാര്‍ച്ചന ഓഗസ്റ്റ് 2 തിങ്കളാഴ്ച. ലക്ഷാര്‍ച്ചന വഴിപാട് തുക 20/ രൂപ. ഓണ്‍ലൈന്‍ ആയി ബുക്കിംഗ് ചെയ്യാന്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.attukal.org സന്ദര്‍ശിക്കുകയോ, ക്ഷേത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചോ വഴിപാടുകള്‍ നടത്താവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2778900, 9447071456 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്