CovidLatest NewsNationalUncategorized
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് വൈറസ് ബാധ
ഹൈദരാബാദ്: കൊവാക്സിൻ ഉൽപ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് കൊറോണ. കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര ട്വിറ്ററിലൂടെയാണ് ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.
കൊവാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയിലെ ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. എന്നാൽ, ലോക്ക് ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്‌സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.