BusinessCovidCrimeKerala NewsLatest NewsLaw,

എന്ത് സംഭവിച്ചാലും ഞാന്‍ അവിടെ നിന്ന് തന്നെ കച്ചവടം നടത്തും; അല്‍ഫോണ്‍സ

തിരുവനന്തപുരം: ഓര്‍മ്മവച്ച കാലം മുതല്‍ അവനവന്‍ചേരി കവലയിലാണ് താന്‍ മീന്‍ വില്പ്പന നടത്തുന്നത്. അതിനാല്‍ അവിടെ ഇനിയും മീന്‍ കച്ചവടം നടത്തുമെന്ന് അല്‍ഫോണ്‍സ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മത്സ്യകച്ചവടം നടത്തിയെന്നാരോപിച്ച് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സയുടെ മീന്‍ കൊട്ട നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടയിലാണ് എന്തു വന്നാലും താന്‍ മീന്‍ കച്ചവടം തുടരുമെന്ന് അല്‍ഫോണ്‍സ വ്യക്തമാക്കിയത്. മീന്‍ വലിച്ചെറിയുന്ന നഗരസഭാ ജീവനക്കാരെ തടയാന്‍ ശ്രമിച്ച അല്‍ഫോണ്‍സയെ ജീവനക്കാര്‍ തള്ളിയിടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് റോഡില്‍ വീണ അല്‍ഫോണ്‍സയ്ക്ക് കൈയ്ക്കും മുതുകിനും പരിക്കേറ്റിരുന്നു. ലോക്ഡൗണില്‍ മീന്‍ കച്ചവടം നടത്തുന്നതുമായി നിരവധി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് നഗരസഭ ജീവനക്കാരുടെ ന്യായികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button