CovidLatest NewsNationalNewsUncategorized

പ്രതീക്ഷ നൽകി കോവാക്സിൻ : ഇന്ത്യയിലും ബ്രിട്ടണിലും തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമെന്ന് പഠനം

ന്യൂ ഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിൻ പ്രതീക്ഷ നൽകുന്നു. ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉൾപ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരെ ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.

പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കോവാക്സിൻ നിർവീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇത് സംബന്ധിച്ച് മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ കൊറോണയുടെ ഇന്ത്യൻ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു. ഇന്ത്യയിൽ ഇപ്പോഴുള്ള യഥാർത്ഥ പ്രതിസന്ധികൾക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കൊറോണയ്ക്ക്‌ എതിരായ ഒരു പ്രധാന മറുമരുന്ന് ആയിരിക്കും വാക്സിനെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. ക്ലിനിക്കൽ പരീക്ഷണത്തിലിരിക്കുമ്പോൾ തന്നെ ജനുവരി മൂന്നിന് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. നിലവിൽ രാജ്യത്ത് ലഭ്യമായ മൂന്ന് കൊറോണ വാക്സിനുകളിൽ ഒന്നാണ് കോവാക്സിൻ.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്താകമാനം ഇതുവരെ 18,22,20,164 ഡോസ് കൊറോണ എന്ന് വാക്സിനുകൾ നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button