കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി നേരിട്ടെത്തി.
ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ വേണമെന്ന കര്‍ശന നിയന്ത്രണം തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.
ഇതിന് പിന്നാലെ പരിശോധന നടത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍. പരിശോധനയുടെ ഭാഗമായി മലയാളികള്‍ കൂടുതലായി എത്തുന്ന ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യ മന്ത്രി നേരിട്ട് എത്തുകയായിരുന്നു.
ഇതിന്റെ ഭാഗമായി ആലപ്പി എക്‌സ്പ്രസില്‍ നിന്നെത്തിയ യാത്രക്കാരെ ആരോഗ്യമന്ത്രിയും, ദേവസ്വം മന്ത്രിയുടെയും തേൃത്വത്തില്‍ പരിശോധിച്ചു.
കേരളത്തില്‍ കോവിഡ് വ്യാപന തോത് കൂടുന്നതിനനുസരിച്ച് കര്‍ശന നടപടിയും പരിശോധന ഊര്‍ജ്ജിതമാക്കാനുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.