CovidLatest News
രാജ്യത്ത് 35,178 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 440 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം രാജ്യത്ത് 25,166 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒരു ദിവസം കൊണ്ട് 10,000ത്തിലധികം കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 36,830 പേര്‍ രോഗമുക്തി നേടി. 17.97 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.
3.22 കോടിയാളുകള്‍ക്കാണ് രാജ്യത്ത് ്ഇതുവരെ മഹാമാരി ബാധിച്ചത്്.
3.14 കോടിയാളുകളാണ് ഇതുവരെ രോഗമുക്തി നേടിയത്. 3.69 ലക്ഷം ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് ്88.13 ലക്ഷം വാക്‌സിന്‍ വിതരണം ചെയ്തു.