പെരിയ ഇരട്ടക്കൊല: കേസന്വേഷണത്തിന് സർക്കാർ സഹകരിക്കുന്നില്ലെന്ന് സി ബി ഐ.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം ആരംഭിച്ചെന്നും, എന്നാൽ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് സഹകരിക്കുന്നി ല്ലെന്നും സിബിഐ. സുപ്രിംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂ ലത്തിലാണ് സി ബി ഐ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. 34 പേരുടെ ഫോണ്‍ കോള്‍ വിവരങ്ങളാണ് ഇതിനോടകം ശേഖരിച്ചത്. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കേസിന്റെ രേഖകള്‍ നല്‍കുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു.
സിബിഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സിബിഐ അന്വേഷണം പുരോഗമിക്കുക യാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച വീണ്ടും പരിഗണിക്കും.