Latest NewsNationalNewsUncategorized
കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയിൽ; ദൃശ്യങ്ങൾ പുറത്ത്
പാറ്റ്ന: ബീഹാറിൽ കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെയാണ് നളന്ദയിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകാൻ നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന ഉന്തു വണ്ടി ഉപയോഗിച്ചത്.
എന്നാൽ സംഭവം വാർത്തയായതോടെ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രിക്ക് ഇരുന്നൂറിലധികം വണ്ടികളുണ്ട്. എന്നിട്ടും എന്തിനാണ് മാലിന്യം ശേഖരിക്കുന്ന വണ്ടിയിൽ കൊണ്ടുപോയതെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവിൽ സർജൻ ഡോ സുനിൽ കുമാർ പറഞ്ഞു.