CinemaLatest NewsNews

അവിടെ കുംഭ മേള, ഇവിടെ തൃശൂര്‍ പൂരം; ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകളെന്ന് ഡോ.ബിജു

കോവിഡ് കേസുകള്‍ കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയും തൃശൂര്‍ പൂരവും പോലുള്ളവ നടത്തുന്നതിനെതിരെ വിമര്‍ശവുമായി ഡോ.ബിജു. അവിടെ കുംഭമേള നടക്കുമ്പോള്‍ ഇവിടെ തൃശൂര്‍ പൂരമാണെന്നും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാര്‍ഥ വൈറസുകളാണെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ പൂരത്തിന് പാസ് ലഭിക്കുകയുള്ളൂ. നേരത്തെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ പൂരത്തിനെത്തുകയാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് വേണം. കോവിഡ് കൂടിയ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ പറ്റുന്ന സാഹചര്യത്തിലേ ആളുകളെ അനുവദിക്കൂ.

; സന്തോഷവും ആശങ്കയും പങ്കുവെച്ച് സംവിധായകന്‍ ബിജുവിന്റെ കുറിപ്പ് ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു… ഇനി…. അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം…. എന്തു മനോഹരമായ നാട്…. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്…. ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button