CrimeDeathLatest NewsNationalNews

ഉന്നാവോ പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് പൊലീസ്

ഉന്നാവോ പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച്‌ പൊലീസ്. എഫ്‌ഐആറില്‍ ഐപിസി 302 ചേര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ല.

കൈയ്യും കാലും കെട്ടിയിട്ടതിന്റെ ലക്ഷണവും ശരീരത്തില്‍ ഇല്ല. മരണകാരണം വിഷം ഉള്ളില്‍ ചെന്നാണ്. ആന്തരികാവയവങ്ങള്‍ രാസ പരിശോധക്കയച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു.

ഉന്നാവോയില്‍ കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.

മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്നും രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button