CovidHealthLatest NewsNationalNewsUncategorized

രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ്; പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഉണ്ടെന്ന് സംശയം

ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ആശങ്ക കൂട്ടുന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഡെൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല.

നിലവിൽ തുടക്കത്തിൽ രോഗം വ്യാപനത്തിന് കാരണമായ വൈറസിനെതിരായ വാക്സീൻ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

കൊറോണ രോഗവ്യാപന തീവ്രതയും വൈറസിന്റെ ജനിതക വ്യതിയാനവും തമ്മിൽ ബന്ധമുണ്ടാകാമെന്നും പരിശോധിച്ച സാമ്പികളുകളിൽ നല്ലൊരു ശതമാനത്തിലും ജനിതക വ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യമുണ്ടെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ വിജയരാഘവനും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ രോഗം അതി തീവ്രമായി വ്യാപിച്ച പല സംസ്ഥാനങ്ങളിലും വൈറസിന്റെ ജനിതക വ്യതിയാനം പ്രകടമാണെന്നായിരുന്നു അദ്ദേഹവും അഭിപ്രായപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button