‘മുന്നോക്ക വോട്ടിന് വീണ്ടും പിന്നോക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’ പിണറായി സർക്കാരിനെതിരെ വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം.

മുന്നോക്ക വോട്ടിന് വീണ്ടും പിണറായി സർക്കാർ പിന്നോക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു എന്ന രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുന്നാക്ക വോട്ടിന് വീണ്ടും പിണറായി സർക്കാർ പിന്നോക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു എന്ന തലക്കെട്ടില്‍ കേരള കൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നുവെന്നും പിന്നാക്കക്കാരെ ചാതുർവർണ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും, വെള്ളാപ്പള്ളി നടേശന് കുറ്റപെടുത്തുന്നു.
പിന്നാക്കക്കാരുടെ കൂടി വോട്ട് വാങ്ങിയാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയതെന്ന കാര്യം അവർ മറന്നിരിക്കുന്നു, ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിൽ കിട്ടുന്നത് കൂടി തട്ടിയെടുത്ത് സവർണർക്ക് നൽകാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ ഇടതുസർക്കാർ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി, മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഏറ്റവും ഒടുവില്‍ ഉദ്യോഗ മേഖലയിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ കഴുത്ത് ഞെരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തില്‍ ആരോപിക്കുന്നു.
‘ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങളിൽ 96 ശതമാനവും കൈവശപ്പെടുത്തി വച്ചിരിക്കുന്ന സവർണർക്ക് വീണ്ടും പത്ത് ശതമാനം കൂടി സംവരണം നൽകിയിരിക്കുന്നു. ഇതോടെ അവിടെ പിന്നോക്കക്കാരൻ പേരിന് പോലും ഇല്ലാതെയാകും. സംസ്ഥാനത്ത് ഇതുവരെ വിദ്യാഭ്യാസമേഖല കൈകാര്യം ചെയ്തതിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷക്കാരാണ്. സ്ഥാപനങ്ങളും കോഴ്സുകളും സ്വന്തം ആളുകൾക്ക് അവർ നൽകി. ആർ. ശങ്കർ മാത്രമാണ് ഈഴവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും പുതിയ കോളേജുകൾ കൊടുത്തപ്പോൾ എസ്.എൻ ട്രസ്റ്റിന് ഒന്ന് പോലും നൽകിയില്ല. അധികാരത്തിന്റെയും അവസരങ്ങളുടെയും കാര്യത്തിൽ യഥാർത്ഥ ന്യൂനപക്ഷമായി ഈഴവർ മാറിയിരിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഉദ്യോഗ മേഖലയിലും ആകെ ഒഴിവിന്റെ പത്ത് ശതമാനം മുന്നാക്കത്തിന് തീറെഴുതാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അണിയറയിൽ അവസാനഘട്ടത്തിലാണ്. പി.എസ്.സി വഴിയുള്ള നിയമനത്തിൽ ഈഴവർക്ക് പതിന്നാലും മുസ്ലിങ്ങൾക്ക് പന്ത്രണ്ടും പട്ടികജാതിക്ക് എട്ട് ശതമാനവും സംവരണമാണുള്ളത്. ആകെ ഒഴിവുകളുടെ പത്ത് ശതമാനം മുന്നാക്കത്തിനായി നീക്കിവയ്ക്കുമ്പോൾ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ ലഭ്യത വീണ്ടും ഇടിയും. നിലവിലെ സ്ഥിതി പ്രകാരം നൂറ് ഒഴിവുകളിൽ 14 എണ്ണത്തിൽ ഈഴവർക്ക് നിയമനം ലഭിക്കും. പത്ത് ശതമാനം സാമ്പത്തിക സംവരണം അധികമായി വരുമ്പോൾ ബാക്കിയുള്ള തൊണ്ണൂറിന്റെ പതിന്നാല് ശതമാനമേ ഈഴവർക്ക് ലഭിക്കൂ. അങ്ങനെ നൂറ് ഒഴിവിൽ പന്ത്രണ്ട് ഈഴവർക്കേ നിയമനം ലഭിക്കൂ. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സമാനമായ നഷ്ടം സംഭവിക്കും. ഫലത്തിൽ മുന്നാക്ക സംവരണത്തിലൂടെ പിന്നാക്കക്കാരുടെ അവസരം നഷ്ടമാവുകയാണ്. വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നു.
ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങളിൽ 96 ശതമാനവും കൈവശപ്പെടുത്തി വച്ചിരിക്കുന്ന സവർണർക്ക് വീണ്ടും പത്ത് ശതമാനം കൂടി സംവരണം നൽകിയിരിക്കുന്നു. ഇതോടെ അവിടെ പിന്നാക്കക്കാരൻ പേരിന് പോലും ഇല്ലാതെയാകും. സംസ്ഥാനത്ത് ഇതുവരെ വിദ്യാഭ്യാസമേഖല കൈകാര്യം ചെയ്തതിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷക്കാരാണ്. സ്ഥാപനങ്ങളും കോഴ്സുകളും സ്വന്തം ആളുകൾക്ക് അവർ നൽകി. ആർ. ശങ്കർ മാത്രമാണ് ഈഴവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത്. സ്ഥാപനങ്ങളുടെ എണ്ണത്തിലെ അവഗണന കോഴ്സുകളുടെ കാര്യത്തിലുമുണ്ട്. കോഴ്സുകളുടെ എണ്ണത്തിൽ എസ്.എൻ ട്രസ്റ്റിന്റെ മൂന്ന് കോളേജുകൾക്ക് തുല്യമാണ് മറ്റുള്ളവരുടെ ഒരു കോളേജ്. ന്യൂനപക്ഷം എന്ന പേരിട്ടാണ് അവർക്കെല്ലാം വാരി നൽകുന്നത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും പുതിയ കോളേജുകൾ കൊടുത്തപ്പോൾ എസ്.എൻ ട്രസ്റ്റിന് ഒന്ന് പോലും നൽകിയില്ല. അധികാരത്തിന്റെയും അവസരങ്ങളുടെയും കാര്യത്തിൽ യഥാർത്ഥ ന്യൂനപക്ഷമായി ഈഴവർ മാറിയിരിക്കുന്നു. വെള്ളാപ്പാള്ളി കുറ്റപ്പെടുത്തുന്നു.
ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയമില്ല. അവർ അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എൽ.ഡി.എഫ് സർക്കാരിനെ എല്ലാത്തരത്തിലും ശക്തമായി എതിർക്കുന്ന യു.ഡി.എഫിലെ ഘടകകക്ഷിയാണ് മുസ്ലിംലീഗ്. ഇടതു മന്ത്രിസഭയിൽ ലീഗിന്റെ പ്രധാന ശത്രു കെ.ടി. ജലീലാണ്. എന്നാൽ ശ്രീനാരായണ സർവകലാശാല വി.സിയായി മുബാറക് പാഷയെ ജലീൽ തിരുകി കയറ്റിയതിനെ മുസ്ലിം ലീഗ് പിന്തുണച്ചിരിക്കുകയാണ്. അവർക്ക് ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരും ജലീലും പ്രശ്നമല്ല. അതിന് പിന്നിലെ ലീഗിന്റെ ചേതോവികാരം അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും. അധികാരത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിൽ ന്യൂനപക്ഷങ്ങൾക്കും സവർണശക്തികൾക്കും യു.ഡി.എഫും എൽ.ഡി.എഫുമില്ല. വെള്ളാപ്പാളി പറയുന്നു.
ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ജാതിവിവേചനം ഇല്ലാതായാലേ ജാതിചിന്ത ഒഴിവാകൂ. മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ വിരോധമില്ല. അർഹമായത് നൽകാത്തത് ഉച്ചത്തിൽ പറയുമ്പോൾ ഗുരുനിന്ദയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരാണ് യഥാർത്ഥ വർഗീയവാദികൾ. ഇവിടെ സാമൂഹ്യ നീതി നടപ്പാക്കണം. ഈഴവരിൽ യോഗ്യരില്ലെന്നാണ് അവസരങ്ങൾ നിഷേധിച്ചതിന്റെ കാരണമായി പറയുന്നത്. ഈഴവർ എങ്ങനെ യോഗ്യതയില്ലാത്തവരായി മാറിയെന്നും മറ്റുള്ളവർ എങ്ങനെ യോഗ്യതകൾ നേടിയെന്നും തിരിച്ചറിയാനുള്ള വിവേകം ഈഴവർക്കുണ്ട്. ഉള്ളതെല്ലാം സവർണർക്കും ന്യൂനപക്ഷങ്ങൾക്കും പങ്കുവയ്ക്കുന്നതാണ് കാരണം. ഗുരുദേവൻ ഉഴുതുമറിച്ചിട്ട ഭൂമിയിലാണ് തങ്ങൾ വളർന്നതെന്നാണ് ഇടതുപക്ഷം പറയുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ് തങ്ങളുടെ അടിത്തറയെന്നും അവർ പറയുന്നു. പക്ഷേ ഇപ്പോൾ സാമ്പത്തിക സംവരണത്തിലൂടെ സ്വന്തം അടിത്തറയിൽ നിന്നാണ് മണ്ണൊലിച്ച് പോകുന്നതെന്ന് ഇടതുസർക്കാർ ഓർക്കണം എന്നും വെള്ളാപ്പള്ളി ഇടതു സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.