CovidGulfLatest NewsLaw,
രാജ്യാന്തര വിമാന സര്‍വ്വീസുകളുടെ വിലക്ക് നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ വിലക്ക് നീളും. ഈ മാസം 31 ന് രാജ്യാന്തര സർവീസുകളുടെ വിലക്ക് ഒഴിവാകുമെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിലക്ക് നീട്ടിയിരിക്കുകയാണെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരിക്കുന്നത്.
അടുത്ത ഒരു മാസം കുടി വിലക്ക് തുടരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.അടുത്ത മാസം 31 വരെ വിലക്ക് നീളാനാണ് സാധ്യത. പക്ഷെ കോവിഡ് വ്യാപന തോത് കുറയുന്നില്ല എങ്കിൽ വിലക്ക് നീളാനും സാദ്ധ്യതകൾ ഏറെ ആണ്