Latest News

രാജ്യത്ത് 40134 പേര്‍ക്ക് കൊവിഡ്, 422 മരണം

ദില്ലി: രാജ്യത്ത് 40134 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ടിപിആര്‍ നിരക്ക് 2.81 ശതമാനമാണ്.
97.35 ശതമാനം പേര്‍ രോഗമുക്തി നേടി്. അതേസമയം കേരളമുള്‍പ്പടെ കൊവിഡ് വ്യാപനം കൂടിയ 10 സംസ്ഥാനങ്ങളോട് നിയന്ത്രണം കൂടുതല്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടുണ്ട്.

രാജ്യത്ത് 46 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികമാണ്. പത്ത് ശതമാനത്തിന് മുകളില്‍ ടിപിആര്‍ നിരക്കുള്ള ജില്ലകള്‍ അടച്ചിടണമെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഈ ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനമുണ്ടാകാതിരിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button