കര്‍ണാടക കടുപ്പിക്കുന്നു; കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണം
ബംഗളൂരു: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് ദൈനം ദിന യാത്ര നടത്തുന്നവര്‍ ഇനി മുതല്‍ ഏഴ് ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നാണ് പുതിയ നിയന്ത്രണത്തില്‍ പറയുന്നത്.
ഇതുവരെ 15 ദിവസത്തില്‍ ഒരിക്കലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ നിര്‍ദേശത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. നിര്‍ദ്ദേശിച്ച പ്രകാരം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ കേരളത്തില്‍ നിന്നും വരുന്നവരെ കോവിഡ് സെന്ററിലേക്ക് മാറ്റും.
തുടര്‍ന്ന് ടെസ്റ്റ് നടത്തുമെന്നുമാണ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി യശ്വന്തപുര്‍ – മംഗളൂരു എക്സ്പ്രസ് ട്രെയിനില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ ആറുപതോളം പേരെ പോലീസ് തടഞ്ഞു വച്ചിരുന്നു.
കോവിഡ് ടെസ്റ്റ് ചെയ്യാന്‍ യാത്രക്കാരില്‍ നിന്നും സ്രവം ശേഖരിച്ച് ഇവരെ ക്വാറന്റീന് സെന്ററില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇവരെ വിട്ടയച്ചു.