തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരണപെട്ടു.

തമിഴ്നാട് ജില്ലയിലെ തൂത്തുക്കുടിയിലുള്ള സാത്താന്‍ കുളത്ത് അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരണപെട്ടു. ജയരാജ്, ബെന്നിക്‌സ് എന്നിവർ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു മരണപ്പെട്ട വിവാദ സംഭവത്തിലെ മുഖ്യ പ്രതികൂടിയായ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ ദുരൈയെയാണ് തന്റെ ക്രൂരതക്ക് പിറകെ കോവിഡ് മരണമായി എത്തി കൂട്ടികൊണ്ടു പോയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോള്‍ ദുരൈ മരണപ്പെടുന്നത്.
പോള്‍ ദുരൈയ്ക്ക് ജൂലൈ 24 നാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഹൃദ്രോഗത്തിനും പ്രമേഹത്തിനും നിലവില്‍ ചികിത്സ ചെയ്തുവന്ന,പോള്‍ ദുരൈയെ തുടർന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയോടെയാണ് ആരോഗ്യനില വഷളായി വെന്റിലേറ്ററിലേക്ക് മാറ്റുന്നത്. ശാന്തകുളം കസ്റ്റഡി മരണക്കേസില്‍ പോള്‍ ദുരൈ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ആണ്ക സ്റ്റഡിയില്‍ എടുത്തിരുന്നത്. തുടര്‍ന്ന് പോള്‍ ദുരൈ മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
മരണത്തിനു മുൻപ്, പോള്‍ദുരൈയ്ക്ക് വേണ്ട ചികിത്സ നല്‍കുന്നില്ലെന്നാരോപിച്ച് ഇദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തുകയുണ്ടായി. പിന്നീട് പോള്‍ ദുരൈയെ ചികിൽസിക്കുന്നതടക്കം അധികൃതർ വിഡിയോയിൽ പകർത്തിവരുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സിക്കുന്നതിന്റെ ചില ദൃശ്യങ്ങള്‍ അധികൃതര്‍ ബന്ധുക്കൾക്ക് നൽകിയിരുന്നു. ശാന്തകുളത്തെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ദുരൈയും പത്ത് പൊലീസുകാരും ചേർന്നാണ് ലോക് ഡൗണ്‍ കാലത്ത് കടയടക്കാന്‍ ഒരല്പം വൈകിയെന്ന കാരണം പറഞ്ഞു ആദ്യം ജയരാജനെയും, പിന്നീട് മകനെയും കസ്റ്റഡിയില്‍ എടുത്ത് അതിക്രൂരമായി പീഡിപ്പിക്കുന്നത്. ടുഡേർന്നവർ മരണപ്പെടുകയായിരുന്നു. ഈ കേസ് ഇപ്പോൾ സി ബി ഐ അന്വേഷിച്ചു വരുകയാണ്.