Editor's ChoiceKerala NewsLatest NewsLocal NewsNationalNewsWorld

കോവിഡും സാമ്പത്തിക പ്രതിസന്ധിയും ആഗോള അനിശ്ചിതത്വവും ലോക മഹായുദ്ധത്തിനു കാരണമായേക്കാം, കാർട്ടർ.

ലണ്ടൻ / കോവിഡ് മഹാമാരി മൂലം ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ആഗോള അനിശ്ചിതത്വവും മറ്റൊരു ലോക മഹായുദ്ധത്തിനു കാരണമായേക്കാമെന്ന് ബ്രിട്ടിഷ് സേന മേധാവി കാർട്ടറിന്റെ മുന്നറിയിപ്പ്. ലോകം കടുത്ത അനിശ്വിത്വവും ഉത്കണ്ഠയും നിറ‍ഞ്ഞ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോളതലത്തിൽ നടക്കുന്ന മത്സരങ്ങളും മറ്റും നമ്മളിലും ഈ ചലനമുണ്ടാക്കുന്നു. ഇപ്പോൾ നിലനിൽക്കുന്ന പ്രാദേശിക സംഘർഷങ്ങളാണ് ഏറ്റവും അപകടകരമായത്. രണ്ടു ലോകമഹായുദ്ധങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിക്കുന്ന ‘റിമമ്പറൻസ് സൻഡേ’യുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ്, 2018ൽ ബ്രിട്ടന്റെ സൈന്യ മേധാവിയായി അധികാരമേറ്റ കാർട്ടർ ലോകത്തിന് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രാദേശിക പിരിമുറുക്കങ്ങളും വിധിന്യായങ്ങളിലെ തെറ്റുകളും വലിയൊരു സംഘർഷത്തിലേക്കു തന്നെ നയിച്ചേ ക്കാം. ചെറിയ സംഘർഷങ്ങൾ ഘട്ടംഘട്ടമായി വളർന്ന് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചേക്കാം. ഒരു മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് നിലവിൽ ഒരു അപകട സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അതിനെ കുറിച്ച് ബോധവാന്മാരകണ മെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം ഒരിക്കലും സ്വയം ആവർത്തിക്കില്ല എന്നാൽ അതിനൊരു താളമുണ്ട്. നിങ്ങൾ ലോകമഹായുദ്ധങ്ങൾക്കു മുൻപുള്ള നൂറ്റാണ്ടിലേക്കു നോക്കിയാൽ ചെറിയ സംഘർഷങ്ങൾ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ യുദ്ധങ്ങളിലേക്ക് എത്തിച്ചേരുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്’ കാർട്ടർ ഓർമ്മിപ്പിച്ചു. മുൻ യുദ്ധങ്ങളിൽ ജീവൻ വെടഞ്ഞവരെ ഓർക്കുന്നത് മറ്റൊരു തെറ്റ് സംഭവിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും കാർട്ടർ പറയുന്നു. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് മറന്നാൽ അത് വലിയ അപകടത്തിൽ കലാശിക്കും. കാർട്ടർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button