CovidLatest NewsNationalNews

കേന്ദ്രം അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖ പുറത്തിറക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.

കോവിഡ് ലോക്ക്ഡൌണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസുകൾ ഉടനുണ്ടാവില്ല. രാത്രികാല കർഫ്യു 10 മുതൽ രാവിലെ 5 വരെ തുടരും. അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. പൊതുപരിപാടികള്‍ക്കുള്ള വിളക്കുകളും നില നിൽക്കും.
സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല. മെട്രോ സര്‍വീസും ജൂലൈ 31 വരെ ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല. മെട്രോയും അന്താരാഷ്ട്ര വിമാന സര്‍വീസും ജൂലൈ 31 വരെ ഉണ്ടാകില്ല. ബാറുകള്‍ തുടര്‍ന്നും അടഞ്ഞ് കിടക്കും. സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കില്ലെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആള്‍ക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്ക് വിലക്ക് തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
സ്ഥിതി പരിശോധിച്ചശേഷം ആഭ്യന്തര വിമാന സർവീസുകൾ വിപുലീകരിക്കും. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ മേഖലകളിൽ ജൂലൈ 31 വരെ ലോക് ഡൗൺ തുടരും. അന്തർസംസ്ഥാന യാത്രക്കും ചരക്ക് നീക്കത്തിനും ഇ പാസ്, പ്രത്യേക അനുമതി ആവശ്യമില്ല. കാര്യമായ ഇളവില്ലാതെ യാണ് കേന്ദ്രം അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് വലിയ ഇളവുകള്‍ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുള്ളത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നവും അണ്‍ലോക്ക് രണ്ടാം ഘട്ടവും മോദി പരാമര്‍ശിക്കുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button