Kerala NewsLatest NewsUncategorized
കണ്ണൂർ സെൻട്രൽ ജയിലിൽ 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കും അടക്കം 71 പേർക്ക് കൊറോണ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊറോണ ആശങ്ക കനക്കുന്നു. ഇതിനകം ജയിലിലെ 71 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കും ആണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്.
ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ മുഴുവൻ ഫലവും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. അതേസമയം രോഗം സ്ഥിരീകരിച്ച ആർക്കും ലക്ഷണമുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.