ഇതിനൊരു അന്ത്യമില്ലേ? രാജ്യം പ്രതിദിന കോവിഡ് രോഗികള്‍ അരലക്ഷത്തിനടുത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം വീണ്ടും കുതിച്ചുയരുന്നു. കഴിഞഞ് 24 മണിക്കൂറിനുള്ളില്‍ 46,951 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 212 പേര്‍ മരണമടഞ്ഞു. 21,180 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 1,16,46,081 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,11,51,468 പേര്‍ രോഗമുക്തരായി. 3,34,646 പേര്‍ ചികിത്സയിലുണ്ട്. 1,59,967 പേര്‍ ഇതിനകം മരണമടഞ്ഞു. ഇതുവരെ 4,50,65,998 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
ലോകത്താകെ 12 കോടി 38 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 കോടി 72 ലക്ഷത്തിലേറെ പേര്‍ മരണമടഞ്ഞു. അമേരിക്കയില്‍ മൂന്ന് കോടിയിലേറെ രോഗികളും അഞ്ചര ലക്ഷത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി 20 ലക്ഷത്തോളം രോഗബാധിതരും 2.94 ലക്ഷം മരണവും സംഭവിച്ചു. നാലാമതുള്ള റഷ്യയില്‍ 44.5 ലക്ഷം പേരിലേക്ക് കോവിഡ് എത്തി. 95,000 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 42.96 ലക്ഷം രോഗബാധിതരുണ്ട്. 1.26 ലക്ഷം ആണ് മരണസംഖ്യ.
ഇന്ത്യയിലെ പുതിയ കേസുകളില്‍ 77.7 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സഗസ്ഥാനങ്ങളിലാണ്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്നലെ ഒരു പുതിയ രോഗിയോ മരണമോ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജസ്ഥാന്‍, അസം, ഗോവ, ഉത്തരാഖണ്ഡ്, ഒഡീഷ, ഝാര്‍ഖണ്ഡ്, ലക്ഷ്വീപ്, സിക്കിം, പുതുച്ചേരി, ദാം ആന്റ് ദ്യൂ, ദദ്രാ ആന്റ് നാഗര്‍ ഹവേലി, നാഗാലാന്‍ഡ്, ത്രിപുര, ലഡാക്ക്, മണിപ്പൂര്‍, മിസോറാം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തത്.
വാക്‌സിനെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു